
അമ്പലത്തിലെക്കുള്ള യാത്രയിൽ കൂട്ടുകാരൻ അശൊകനെയും കൂട്ടി.പണ്ട് ഇതേവഴിയിലൂടെയുള്ളയാത്രയിൽ ഒരൊ പൊയന്റിലുമുള്ള പെൺകൂട്ടികളെ കണ്ടിട്ടില്ലെങ്കിൽ ഭയങ്കര വിഷമം ആയിരുന്നു.വഴികൾ ഒട്ടേറെ മാറിയിരിക്കുന്നു,എന്നു അവരാരുമില്ല,സൈക്കിൾ ബെല്ലടികേട്ടാൽ ഒടിയെത്തുന്ന പെൺകുട്ടികളെ കാണാനില്ല.ഞങ്ങളുടെ സെക്കിളുകളു ടെ മരണപാച്ചിൽ കണ്ടിട്ടു മൂക്കത്തു വിരലുവക്കുന്നവരും ,വാച്ചിലെ സമയം ശരിയാക്കുന്നവരും ഉണ്ടായിരുന്നു.നാമജപമാണു ലക്ഷ്യം....നാമം ചെല്ലൽ ഒരു ലക്ഷ്യം അല്ലെങ്കിലും അവിനിന്നു കിട്ടുന്ന പലഹാരം കഴിചുകഴിഞ്ഞാൽ ദിവസ്ത്തിന്റെ പൂർണ്ണതകിട്ടുമായിരുന്നു...
ഒരുവിധം ബുദ്ദിമുട്ടി അമ്പലത്തിനുള്ളിലെത്തി,

അപ്പൊഴാൺ അശൊകൻ ഇടിവെട്ടെറ്റതുപൊലെയുള്ള ആ സത്യം പറഞ്ഞത്..”ഇതൊക്കെ അവരുടെ മക്കളാ അവർക്കു തന്നെഅറിയില്ല......”
അന്നു കിട്ടിയ പലഹാരങ്ങൾക്കു പണ്ടത്തെ അത്ര മധുരം ഉണ്ടായിരുന്നില്ല........
1 comment:
ഇപ്പൊഴല്ലെ പണ്ടത്തെ പോക്കിന്റെ ഗുട്ടൻസ് പിടികിട്ടിയതു :)...നാട് ഒരു പാടു മാറിയിരിക്കുന്നു.
Post a Comment