Tuesday, September 16, 2008

അവനവൻ Day

കൂട്ടുകുടുംബത്തിൽ ജീവിച്ചതുകൊണ്ടാണെന്നു തൊന്നുനു,സ്വന്തം താൽ‌പ്പര്യങ്ങൾക്ക് പണ്ടുമുതലെ വലിയ വിലകിട്ടിയിട്ടുമില്ല അതിനു ശ്രമിച്ചിട്ടുമില്ല.പ്രവാസ ജീവിതം ആരംഭിച്ചതിനുശേഷം സ്വന്തം കാര്യങ്ങൽ എന്ന ഒരു സംഭവമെ ഇല്ലാതായി....
Gulf ൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിയില്ല എന്ന ചിന്ത എല്ലാവരൂടെയും മനസ്സിലുള്ളതു കൊണ്ടാകാം പലരും Sharing accommodation എന്ന ആശയ്ത്തിലെക്ക് നീങ്ങുന്നത് ,Sharing accommodation ന്റെ രൂക്ഷമായ് ബുദ്ദിമുട്ടുകൾ അനുഭവിച്ചതിന്റെ അനുഭവസമ്പത്തുമായി ഹരിയേട്ടനുമായി വീണ്ടും എന്നൊടൊത്ത് Sharing ൽ വീടെടുക്കാനുള്ള പ്രാരഭചർച്ചകൾക്ക തുടക്കമിട്ടത്,,ഉയർന്നു വന്ന പലകാര്യങ്ങളിലും വിട്ടു വീഴ്ച്ചകൾക്ക് ഹരിയേട്ടനു മടിയില്ലയിരുന്നു,പക്ഷേ ഒരു കാര്യം ഹരിയേട്ടൻ തറപ്പിച്ചു പറഞ്ഞു ആഴ്ച്ചയിൽ 2 ദിവസം "അവനവൻ Day" “ആയി വേണം അന്നു നിനക്കു നിന്റെ വഴി എനിക്കു എന്റെ വഴി“ ഒകെ....” ഈ പുതിയ ആശയത്തിനെ രണ്ടു കൈയ്യും നീട്ടി ഞാനു സ്വികരിച്ചു.....എന്തുകൊണ്ട് പാടില്ല...ലൊകത്തിൽ എല്ലാറ്റിനും ഓരൊ ദിനങ്ങൾ വെള്ളക്കാർ കൽ‌പ്പിച്ചു നൽകിയിരിക്കുന്നു,പെറ്റമ്മയെ ഓർക്കാൻ പൊലും .....ഇന്ത്യക്കാരനായ ഹരിയേട്ടന്റെ “അവനവൻ Day" യും നമുക്കു ആഘൊഷിക്കാം.......

Wednesday, August 20, 2008

താഴത്തെക്കാവ് ഭഗവതി

ഇത്തവണ നാട്ടിലെത്തിയപ്പൊൾ അമ്മ പറഞ്ഞു കുളികഴിഞ്ഞാൽ അമ്പലത്തിൽ പൊയിവാ.....
അമ്പലത്തിലെക്കുള്ള യാത്രയിൽ കൂട്ടുകാരൻ അശൊകനെയും കൂട്ടി.പണ്ട് ഇതേവഴിയിലൂടെയുള്ളയാത്രയിൽ ഒരൊ പൊയന്റിലുമുള്ള പെൺകൂട്ടികളെ കണ്ടിട്ടില്ലെങ്കിൽ ഭയങ്കര വിഷമം ആയിരുന്നു.വഴികൾ ഒട്ടേറെ മാറിയിരിക്കുന്നു,എന്നു അവരാരുമില്ല,സൈക്കിൾ ബെല്ലടികേട്ടാൽ ഒടിയെത്തുന്ന പെൺകുട്ടികളെ കാണാനില്ല.ഞങ്ങളുടെ സെക്കിളുകളു ടെ മരണപാച്ചിൽ കണ്ടിട്ടു മൂക്കത്തു വിരലുവക്കുന്നവരും ,വാച്ചിലെ സമയം ശരിയാക്കുന്നവരും ഉണ്ടായിരുന്നു.നാമജപമാണു ലക്ഷ്യം....നാമം ചെല്ലൽ ഒരു ലക്ഷ്യം അല്ലെങ്കിലും അവിനിന്നു കിട്ടുന്ന പലഹാരം കഴിചുകഴിഞ്ഞാൽ ദിവസ്ത്തിന്റെ പൂർണ്ണതകിട്ടുമായിരുന്നു...
ഒരുവിധം ബുദ്ദിമുട്ടി അമ്പലത്തിനുള്ളിലെത്തി, നാമജപമൊക്കെ ആകെ മാറിയിരിക്കുന്നു..പക്ഷെ കണ്ണുകളെ വിശ്വസിക്കാനായില്ല.....പഴയകൂട്ടുകാരികളൊക്കെ പ്രയം കുറഞ്ഞിരിക്കുന്നു ,പക്ഷെ ആരു എന്നെ കണ്ട ഭാവം നടിക്കുന്നില്ല......എതെന്തുപറ്റി എനിക്കു മാത്രം എങ്ങിനെ എത്ര പ്രായം കൂടി.....
അപ്പൊഴാൺ അശൊകൻ ഇടിവെട്ടെറ്റതുപൊലെയുള്ള ആ സത്യം പറഞ്ഞത്..”ഇതൊക്കെ അവരുടെ മക്കളാ അവർക്കു തന്നെഅറിയില്ല......”
അന്നു കിട്ടിയ പലഹാരങ്ങൾക്കു പണ്ടത്തെ അത്ര മധുരം ഉണ്ടായിരുന്നില്ല........

Tuesday, August 19, 2008

ഭ്രൂ‍ണത്തിന്റെ ചൊദ്ദ്യം.....

ശൊ....എന്തൊക്കെയാ ഈ കേൾക്കുന്നത്......
നാലു മക്കളെ അചച്ചൻ കൊന്നുവെന്ന്...!!!
അചച്ചൻ മക്കളെ പീഡിപ്പിച്ചുവെന്ന്... അചച്ചൻ മകളെ ഗർഭിണിയാക്കിയത്രെ....!!
അമ്മ മകളെ കിണറ്റിലെറിഞ്ഞു കൊന്നു വെന്ന്.!!!
ബിസ്ക്കറ്റ് ചൊദിച്ചതിനു മകനെ അമ്മകുത്തികൊന്നെത്രേ.....!!!
അമ്മയുടെ വയറിനകത്തിരുന്നാണു ഞാൻ എതൊക്കെ കേട്ടത്.അമ്മ പതിവുപൊലെ ന്യൂസ് കേൾക്കുകയായിരുന്നു.അരക്കെട്ടു പിടിച്ചു അമ്മ കസേലയിൽ നിന്ന് എഴുന്നേറ്റപ്പൊൾ ഞാനും ഒരു ദീർഘശ്വാസം എടുത്തു......എന്നിട്ടു ചൊദിച്ചു..ഒന്നു കൂടി ആലൊചിക്കു നൊക്കു ഞാൻ നിങ്ങൾക്കു ആവശ്യം ഉണ്ടൊ?....ഇല്ലെന്നാണു ഉത്തരമെങ്കിൽ എന്നെ ജനിപ്പിപ്പിക്കരുതേ.....പ്ലീസ്....